പിവി അൻവർ എംഎൽഎയുടെ വിശദീകരണ പൊതുസമ്മേളനം ഇന്ന്. വൈകുന്നേരം 6.30ന് നിലമ്പൂർ ചന്തക്കുന്നിലാണ് പൊതുസമ്മേളനം. മുഖ്യമന്ത്രിക്കും സിപിഎം നേതൃത്വത്തിനുമെതിരെ ഉന്നയിച്ച ആരോപണങ്ങൾ അൻവർ കടുപ്പിക്കും എന്നുറപ്പാണ്.
സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറി ഇ.എൻ മോഹൻദാസിന് എതിരെയുള്ള തെളിവുകൾ പൊതുസമ്മേളനത്തിൽ പുറത്തുവിടുമെന്നും അൻവർ അറിയിച്ചിരുന്നു. പൊതുയോഗത്തിലേക്ക് സിപിഎം പ്രവർത്തകർ എത്തുമോ എന്നതും അറിയേണ്ടതാണ്.
അതേസമയം, അൻവറുമായുള്ള ബന്ധം സിപിഎം ഉപേക്ഷിച്ചതോടെ പുതിയ പോർമുഖം തുറന്നിരിക്കുകയാണ് പിവി അൻവറും സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറി ഇ. എൻ മോഹൻദാസും. മോഹൻദാസ് ആർഎസ്എസ് മനസ്സുള്ള മുസ്ലിം വിരോധിയാണെന്ന അൻവറിന്റെ ആരോപണം പുച്ഛത്തോടെ തള്ളുന്നുവെന്നും അൻവർ വർഗീയതയുടെ തീപ്പന്തമാവുകയാണെന്നും ജില്ലാ സെക്രട്ടറി തിരിച്ചടിച്ചു.