വിദേശത്തും കളക്ഷൻ വാരിക്കൂട്ടി ആസിഫ് അലിയുടെ കിഷ്കിന്ധാ കാണ്ഡം

വിദേശത്ത് നിന്ന് മാത്രം 21. 6 കോടിയാണ് ചിത്രം നേടിയത്.

കിഷ്കിന്ധാ കാണ്ഡം

ആസിഫ് അലി ചിത്രം കിഷ്കിന്ധാ കാണ്ഡം കേരളത്തിൽ മാത്രമല്ല വിദേശത്തും വൻ ഹിറ്റ്. ബോക്സോഫീസിൽ അപ്രതീക്ഷിത വിജയം നേടിയ ചിത്രം ഇതുവരെ 57 കോടിയാണ് സ്വന്തമാക്കിയിരിക്കുന്നത്. വിദേശത്ത് നിന്ന് മാത്രം 21. 6 കോടിയാണ് ചിത്രം നേടിയത്.

ആസിഫ് അലിയുടെയും വിജയരാഘവന്റെ പ്രകടനങ്ങളാണ് ചിത്രങ്ങളുടെ നട്ടെല്ലെന്നാണ് ആരാധകർ പറയുന്നത്. കാരണം മിസിട്രി ത്രില്ലറായി ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥ പ്രേക്ഷകരെ പിടിച്ചിരുത്തുന്നത് തന്നെയാണ്. അശോകൻ, ജ​ഗദീഷ്, മേജർ രവി, ഷെബിൻ ബെൻസൺ,നിഴൽഗൽ രവി,നിഷാൻ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ.

അതേസമയം, ആസിഫ് അലിയുടെ കിഷ്‍കിന്ധാ കാണ്ഡം 50 കോടി ക്ലബിലെത്തിയെന്നത് വൻ നേട്ടമായിട്ടാണ് സിനിമ അനലിസ്റ്റുകള്‍ വിലയിരുത്തുന്നത്. കാരണം ആസിഫ് അലി സോളോ നായകനായ ചിത്രം ഇത്തരം ഒരു നേട്ടത്തില്‍ എത്തുന്നത് ആദ്യമായിട്ടാണ്. മുൻപ് 2018 എന്ന സിനിമ ആഗോളതലതലത്തില്‍ 177 കോടി നേടിയിട്ടുണ്ടെങ്കിലും ചിത്രത്തിൽ നായകനായെത്തിയത് ആസിഫ് അലി മാത്രമായിരുന്നില്ല.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments