എഡിജിപി അജിത് കുമാറിനെ മാറ്റണം : ബിനോയ് വിശ്വം

കൈയ്യും കാലും വെട്ടുന്നത് കമ്മ്യൂണിസ്റ്റ് ശൈലിയല്ല.

ബിനോയ് വിശ്വം

കോട്ടയം : എസ് എസ് ബന്ധമുളള എഡിജിപി എം ആർ അജിത് കുമാറിനെ മാറ്റിയേ തീരൂവെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ്‌ വിശ്വം. ആർഎസ്എസ് ബന്ധമുള്ള ഒരു ഉദ്യോഗസ്ഥൻ ഒരു കാരണവശാലും എൽഡിഎഫ് ഭരിക്കുന്ന ഒരു സർക്കാരിൽ എഡിജിപി ആകാൻ പാടില്ല. ക്രമസമാധാന ചുമതലയുള്ള എഡിജിപിക്ക് ഒരു കാരണവശാലും ആർഎസ്എസ് ബന്ധം പാടില്ലെന്നും ബിനോയ് വിശ്വം വ്യക്തമാക്കി. മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അതേസമയം, സിപിഎം പ്രവർത്തകരുടെ കൊലവിളി മുദ്രാവാക്യത്തെയും ബിനോയ് വിശ്വം വിമർശിച്ചു. കൈയ്യും കാലും വെട്ടുന്നത് കമ്മ്യൂണിസ്റ്റ് ശൈലിയല്ല. ആശയങ്ങളെ എതിർക്കേണ്ടത് ആശയങ്ങൾ കൊണ്ടാകണമെന്നും ബിനോയ് വിശ്വം വ്യക്തമാക്കി. അതേസമയം, പി.വി അന്വറിനെതിരെയും ബിനോയ് വിശ്വം നിലപാട് കടുപ്പിച്ചു. ഇടതുപക്ഷ രാഷ്ട്രീയത്തെ കുറിച്ച് ബോധ്യമുള്ള ആളല്ല അന്‍വര്‍. എല്‍ഡിഎഫിന്റെ ഭാഗമായോ ഇടതുപക്ഷത്തിന്റെ രക്ഷകനായോ അല്ല ഞങ്ങള്‍ അന്‍വറിനെ കാണുന്നത്. അന്‍വറിന് രക്ഷകവേഷം നല്‍കുന്നുണ്ട്. എന്നാല്‍ ഞങ്ങള്‍ അത് പങ്കുവെക്കാന്‍ ആഗ്രഹിക്കുന്നില്ല. ആരെല്ലാമാണ് അന്‍വറിന്റെ പിറകിലുള്ളതെന്ന് പതുക്കെ പതുക്കെ പുറത്തുവന്നേക്കാമെന്നും ബിനോയ് വിശ്വം പറയുന്നു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments