മഹാരാഷ്ട്ര: ബംഗ്ലാദേശ് നീലച്ചിത്ര നടി ഇന്ത്യയില്‍ അറസ്റ്റില. ഇന്ത്യയില്‍ അനധികൃതമായി താമസിച്ചതിനാണ് പോണ്‍ താരമായ റിയ ബര്‍ദെയെ മഹാരാഷ്ട്ര പൊലീസ് അറസ്റ്റ് ചെയ്തത്.
ബംഗ്ലാദേശ്കാരിയായ ഇവര്‍ വ്യാജരേഖകള്‍ ചമച്ച് കുടുംബത്തോടൊപ്പം ഇന്ത്യയില്‍ താമസിച്ചു വരികയായിരുന്നു. കേസില്‍ ഇവരുടെ അമ്മ, സഹോദരി, സഹോദരന്‍, അച്ഛന്‍ എന്നിവരെയും പോലീസ് നിരീക്ഷിച്ചുവരികയാണ്.
ആരോഹി ബര്‍ദെ എന്നും ബന്ന ഷെയ്ഖ് എന്നും അറിയപ്പെടുന്ന റിയ ബര്‍ദെ ഉല്ലാസ്‌നഗറില്‍ നിന്നാണ് അറസ്റ്റിലായത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ (ഐപിസി) 420, 465, 468, 479, 34, 14 എ എന്നീ വകുപ്പുകള്‍ പ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.
റിയയുടെ സുഹൃത്തുക്കളില്‍ ഒരാളായ പ്രശാന്ത് മിശ്രയാണ് റിയ അനധികൃതമായി ഇന്ത്യയില്‍ താമസിക്കുന്നുണ്ടെന്ന് പോലീസിനോട് പറഞ്ഞത്.
ഇയാളുടെ പരാതിയില്‍ പോലീസ് കേസ് അന്വേഷിക്കുകയും രേഖകള്‍ പരിശോധിക്കുകയും ചെയ്തു. ഇവരുടെ മാതാപിതാക്കള്‍ ഇപ്പോള്‍ ഖത്തറിലാണെന്നാണ് വിവരം. മുന്‍പ് മറ്റൊരു കേസില്‍ താരം അറസ്റ്റിലായിട്ടുണ്ട്.