പി.വി അൻവർ എംഎൽഎയുടെ ആവശ്യം നിറവേറ്റി കൊടുക്കുമെന്ന് ഉറപ്പു നൽകി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. മലപ്പുറം ചുങ്കത്തറ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡയാലിസിസ് സെന്ററിനായി പി.വി അൻവർ എം.എൽ.എയുടെ അഭ്യർഥന മാനിച്ച് രണ്ട് ഡയാലിസിസ് മെഷീനുകൾ ഒരു മാസത്തിനുള്ളിൽ എത്തിക്കാൻ തന്നാൽ കഴിയുന്നതു ചെയ്യുമെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ. ചുങ്കത്തറ സാമൂഹികാരോഗ്യകേന്ദ്രത്തിലെ ഡയാലിസിസ് സെന്ററിൽ നാലാം ഷിഫ്റ്റിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചുങ്കത്തറ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡയാലിസിസ് സെന്ററിന്റെ പ്രവർത്തനം സംസ്ഥാനത്തിനു തന്നെ മാതൃകയാണെന്നും വി.ഡി. സതീശൻ പറഞ്ഞു. പി.വി. അൻവർ എം.എൽ.എ. അധ്യക്ഷതവഹിച്ചു. വികസന വിഷയത്തിൽ രാഷ്ട്രീയ ഭിന്നത വേണ്ടന്നും ചുങ്കത്തറ ഡയാലിസിസ് സെന്ററിന് പരമാവധി ഫണ്ട് നൽകാൻ ശ്രമിച്ചിട്ടുണ്ടെന്നും പി.വി. അൻവർ എം.എൽ.എ. പറഞ്ഞു. കിഡ്നി രോഗികൾ വർധിക്കുകയാണ്. ഇവിടെ 200 ഡയാലിസിസ് മെഷീൻ സ്ഥാപിച്ചാലും മതിയാകില്ലെന്നും അദ്ദേഹം പറഞ്ഞു.
ജനകീയ പങ്കാളിത്തത്തോടെ 2017ൽ ആരംഭിച്ച ചുങ്കത്തറ ഡയാലിസിസ് സെന്ററിൽ നിലവിൽ മൂന്ന് ഷിഫ്റ്റുകളിലായാണ് ഡയാലിസിസ് നടന്നുവന്നിരുന്നത്. എന്നാൽ, ബ്ലോക്കിന് കീഴിൽ കുട്ടികൾ ഉൾപ്പെടെ 35 രോഗികൾ ഡയാലിസിസ് ചെയ്യുന്നതിനായി അപേക്ഷ നൽകി കാത്തിരിക്കുന്ന അവസ്ഥയുണ്ടായി. ഈ സാഹചര്യത്തിലാണ് ഡയാലിസിസ് സെന്ററിൽ നാലാമത്തെ ഷിഫ്റ്റ് സ്ഥാപിച്ചത്. ഇതിനായി ഡയാലിസിസ് സപ്പോർട്ടിങ് കമ്മിറ്റിയായ മരുപ്പച്ചയുടെ നേതൃത്വത്തിൽ ബ്ലോക്കിനു കീഴിലെ ആറ് ഗ്രാമപ്പഞ്ചായത്തുകളിലെ 105 വാർഡുകളിൽ നിന്നായി 82,69,883 രൂപ പ്രവർത്തനഫണ്ടിലേക്ക് സമാഹരിക്കുകയായിരുന്നു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. പുഷ്പവല്ലി, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇസ്മായീൽ മൂത്തേടം, സ്ഥിരംസമിതി അധ്യക്ഷ എൻ.എ. കരീം, അംഗം ഷെറോണ റോയി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പാത്തുമ്മ ഇസ്മായിൽ, സ്ഥിരംസമിതി അധ്യക്ഷരായ റഷീദ് വാളപ്ര, സജ്ന അബ്ദുറഹ്‌മാൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം സി.കെ. സുരേഷ്, മെഡിക്കൽ ഓഫീസർ ഡോ. ബഹാവുദീൻ, സപ്പോർട്ടിങ് കമ്മിറ്റി ബ്ലോക്ക് കോഡിനേറ്റർ റഹ്‌മത്തുല്ല മൈലാടി എന്നിവർ സംസാരിച്ചു.