2024 -25 കേന്ദ്ര ബജറ്റിൽ അപ്പീലുകൾ സമർപ്പിക്കുന്നതിനുള്ള മോണിറ്ററി ലിമിറ്റ് പരിഷ്കരിച്ചതിന് പിന്നാലെ 573 പ്രത്യക്ഷ നികുതി കേസുകൾ റദ്ദാക്കി സുപ്രീംകോടതി. 5 കോടി രൂപയിൽ താഴെയുള്ള 573 പ്രത്യക്ഷ നികുതി കേസുകൾ സുപ്രീം കോടതി റദ്ദാക്കിയാതായി കഴിഞ്ഞ ദിവസം ധനമന്ത്രാലയം അറിയിച്ചു. അപ്പീൽ ഫയൽ ചെയ്യുന്നതിനുള്ള പുതുക്കിയ മോണിറ്ററി ലിമിറ്റ് കണക്കിലെടുത്താണ് തീരുമാനം. പ്രത്യക്ഷ നികുതി, എക്സൈസ്, സേവന നികുതി എന്നിവയുമായി ബന്ധപ്പെട്ട് മോണിറ്ററി ലിമിറ്റ് യഥാക്രമം 60 ലക്ഷം, 2 കോടി, 5 കോടി രൂപകളായി ഉയർത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട അപ്പീലുകൾ, ടാക്‌സ് ട്രൈബ്യൂണലുകൾ, ഹൈക്കോടതികൾ, സുപ്രീം കോടതി എന്നിവടങ്ങളിലാണ് ഫയൽ ചെയ്യുക. .
നികുതി വ്യവഹാരങ്ങൾ കുറയ്ക്കുന്നതിനും ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള സർക്കാരിന്റെ ശ്രമങ്ങളുമായി ഒത്തുചേരുന്നുവെന്ന് മന്ത്രാലയം അറിയിച്ചു. ഇതിന്റെ മുന്നോടിയായി 4,341 കേസുകൾ വിവിധ ജുഡീഷ്യൽ ഫോറങ്ങളിൽ നിന്ന് റദ്ദാക്കുമെന്ന് കണക്കാക്കപ്പെടുന്നു. ഇതിൽ ട്രൈബുണലുകളിൽ 717 കേസുകളും ഹൈക്കോടതികളിൽ 2,781 കേസുകളും സുപ്രീം കോടതിയിൽ 843 കേസുകളും ഉൾപ്പെടുന്നു.
കൂടാത സെൻട്രൽ എക്സൈസ് & സർവീസ് ടാക്സ് കേസുകളുമായി ബന്ധപ്പെട്ട ഏകദേശം 1,044 കേസുകൾ വിവിധ ജുഡീഷ്യൽ ഫോറങ്ങളിൽ നിന്നും റദ്ദാക്കുമെന്നാണ് സൂചന. ഇതിൽ സുപ്രീം കോടതിയിൽ 253 കേസുകളും ഹൈക്കോടതികളിൽ 539 കേസുകളും 252 സെസ്റ്റാറ്റ് (കസ്റ്റംസ് എക്‌സൈസ് സർവീസ് ടാക്സ്അപ്പെല്ലറ്റ് ട്രൈബുണൽ)കളിലും ഉൾപ്പെട്ടിട്ടുണ്ട്.