സൗദി; സര്‍ക്കാരിനെ സോഷ്യല്‍ മീഡിയയിലൂടെ വിമര്‍ശിച്ച വ്യക്തിക്ക് മുപ്പത് വര്‍ഷം തടവ്. 50 കാരനായ മുഹമ്മദ് അല്‍ ഗംദിയാണ് അറസ്റ്റിലായത്. ഗള്‍ഫ് രാജ്യത്തിന്റെ യഥാര്‍ത്ഥ ഭരണാധികാരിയായിരുന്ന കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ കീഴിലുള്ള അടിച്ചമര്‍ത്തല്‍ വര്‍ധിച്ചതായുമൊക്കെ കണ്ടന്റുകള്‍ ഇട്ടിരുന്നു. ഇത് സര്‍ക്കാരിന്‍രെ പ്രതിഛായയ്ക്ക് മങ്ങലേല്‍പ്പിക്കുന്നതാണെന്നും സര്‍ക്കാര്‍ ഇതില്‍ ലജ്ജിക്കുന്നുവെന്നും അധികാരികള്‍ വ്യക്തമാക്കിയിരുന്നു.
ആദ്യം ഇദ്ദേഹത്തിന് വധശിക്ഷയാണ് നല്‍കാനിരുന്നതെങ്കിലും പിന്നീട് അത് റദ്ദാക്കിയാണ് 30 വര്‍ഷത്തെ തടവിന് ശിക്ഷിക്കപ്പെട്ടത്. 2008-ല്‍ രൂപീകരിച്ച പ്രത്യേക ക്രിമിനല്‍ കോടതി 2023 ജൂലൈയില്‍ മുഹമ്മദ് അല്‍-ഗംദിയെ വധശിക്ഷയ്ക്ക് വിധിച്ചിരുന്നു. പിന്നീടത് മാറ്റിയാണ് തടവ് ശിക്ഷ വിധിച്ചത്. സൗദി നേതൃത്വത്തിനെതിരായ ഗൂഢാലോചന, സര്‍ക്കാര്‍ സ്ഥാപനങ്ങളെ അപകീര്‍ത്തികരിക്കല്‍, ഭീകരവാദ പ്രത്യയശാസ്ത്രത്തെ പിന്തുണയ്ക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.