കാളക്കൊമ്പുമായി ധ്രുവ് വിക്രം: ‘ബൈസണി’ന്റെ പുതിയ പോസ്റ്റർ റിലീസ് ചെയ്തു

'മഹാൻ' ആണ് ധ്രുവ് വേഷമിട്ടതില്‍ അവസാനമായി പുറത്തെത്തിയ ചിത്രം.

Bison Poster

ധ്രുവ് വിക്രം നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ‘ബൈസണി’ന്റെ പുതിയ പോസ്റ്റർ റിലീസ് ചെയ്തു. കൂറ്റർ കാളയുടെ അസ്ഥികുട തല മറച്ച് പിടിച്ച് നിൽക്കുന്ന ധ്രുവ് ആണ് പോസ്റ്ററിൽ ഉള്ളത്. ധ്രുവിന്റെ പിറന്നാൾ ദിനത്തോട് അനുബന്ധിച്ച് ആയിരുന്നു പോസ്റ്റർ റിലീസ് ചെയ്തത്. അനുപമ പരമേശ്വരൻ നായികയായി എത്തുന്ന ചിത്രം സ്പോർട്സ് ​ഡ്രാമയാണ്.

അതേസമയം, മനതി ഗണേശൻ എന്ന കബഡി താരത്തിന്റെ ബയോപിക്കായിരിക്കില്ല ബൈസണെന്ന് സംവിധായകൻ മാരി സെല്‍വരാജ് നേരത്തെ വ്യക്തമാക്കിയിരുന്നു. ബൈസണിന്റെ പ്രമേയം സാങ്കല്‍പിക കഥയായിരിക്കും. പാ രഞ്‍ജിത്തിന്റെ നീലം പ്രൊഡക്ഷൻസ് ആണ് ചിത്രം നിര്‍മിക്കുക. മലയാളത്തില്‍ നിന്ന് രജിഷ വിജയനൊപ്പം ചിത്രത്തില്‍ ലാലും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

‘മഹാൻ’ ആണ് ധ്രുവ് വേഷമിട്ടതില്‍ അവസാനമായി പുറത്തെത്തിയ ചിത്രം. വിക്രം ആയിരുന്നു ചിത്രത്തില്‍ നായകനായി എത്തിയത്. കാര്‍ത്തിക് സുബ്ബരാജ് ആയിരുന്നു ചിത്രം സംവിധാനം ചെയ്‍തത്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments