2024 ലെ വനിതാ ടി20 ലോകകപ്പിന് 10 ദിവസം ശേഷിക്കെ, ടൂർണമെൻ്റിൻ്റെ ഔദ്യോഗിക ഇവൻ്റ് ഗാനം ഐസിസി പുറത്തിറക്കി. “ഓൾ-ഗേൾ പോപ്പ് ഗ്രൂപ്പ് WiSH” സംഗീത സംവിധായകൻ മൈക്കി മക്‌ക്ലിയറി, പാർത്ഥ് പരേഖ്, ബേ മ്യൂസിക് ഹൗസ് നിർമ്മിച്ച ഇവൻ്റ് ഗാനമാണ് ‘വാട്ട് എവർ ഇറ്റ് ടേക്ക്സ്’.
1:40 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിൽ വനിതാ ടി20 ലോകകപ്പിലെ അവിസ്മരണീയമായ നിമിഷങ്ങളുടെ ഹൈലൈറ്റ് റീലുകളും WiSH-ൻ്റെ കൊറിയോഗ്രാഫിയും ഇവൻ്റിനെ ചുറ്റിപ്പറ്റിയുള്ള ആവേശം ഉയർത്തിക്കാട്ടുന്നു. ഒക്ടോബർ 3 ന് ആരംഭിക്കുന്ന 17 ദിവസത്തെ 23 മത്സരങ്ങളിൽ 10 ടീമുകൾ പങ്കെടുക്കും. യുഎഇയിൽ ദുബായിലും ഷാർജയിലും രണ്ട് വേദികളിൽ കളിക്കും.
“ഐസിസി വനിതാ ടി20 ലോകകപ്പ് 2024 ലോകോത്തര കളിക്കാർക്ക് തിളങ്ങാനുള്ള ഏറ്റവും മികച്ച വേദിയാക്കേണ്ടത് ഐസിസി യുടെ കടമയാണെന്ന്”, ഐസിസി ജനറൽ മാനേജർ ക്ലെയർ ഫർലോംഗ് പറഞ്ഞു.
“ആഗോള വേദിയിൽ ഉറച്ചുനിൽക്കുന്ന വനിതാ ക്രിക്കറ്റിൻ്റെ ഔദ്യോഗിക ഇവൻ്റ് ഗാനം അവതരിപ്പിക്കുന്നതിലൂടെ അതിൻ്റെ അംഗീകാരം കൂടുതൽ വർധിപ്പിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. ഈ കളിക്കളത്തിൽ പ്രദർശിപ്പിക്കപ്പെടുന്നത് അസാധാരണ പ്രതിഭകളുടെ കഴിവ് മാത്രമല്ല. വനിതാ ക്രിക്കറ്റിൻ്റെ ലോകമെമ്പാടുമുള്ള ആരാധകവൃന്ദത്തിലേക്ക് പുതിയ തലമുറയിലെ കളിക്കാർക്ക് പ്രചോദനം കൂടിയാണെന്നും ക്ലെയർ കൂട്ടിച്ചേർത്തു.