ചെന്നൈ: ഒരു തമിഴനെ പ്രധാനമന്ത്രിയാക്കാൻ രാജ്യം തയ്യാറാകണമെന്ന് നടനും , മക്കൾ നീതി മയ്യം പാർട്ടി നേതാവുമായ കമൽഹാസൻ. പാർട്ടിയുടെ രണ്ടാം പൊതുസമിതി യോഗത്തിലാണ് കമൽഹാസൻ്റെ പ്രസ്താവന.
ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്നത് ഇന്ത്യക്ക് ആവശ്യമില്ല. പരാജയവും ശാശ്വതമല്ല. പ്രധാനമന്ത്രി സ്ഥാനവും ശാശ്വതമല്ല.2014ൽ രാജ്യം മുഴുവൻ ഒറ്റ തിരഞ്ഞെടുപ്പ് നടത്തിയിരുന്നെങ്കിൽ ഇന്നത്തെ ഇന്ത്യയുടെ ഗതി എന്താണ്? മൊത്തത്തിൽ ഒരു കുല ചീര പോലെ എല്ലാം അവർ കയ്യിലെടുത്തു.ജനസംഖ്യയുടെ അളവ് പരിമിതപ്പെടുത്താൻ അവർ ഉപദേശിച്ചു. ഇത് പിന്തുടരുന്നതിനായി അവർ പാർലമെൻ്റിലെ പ്രാതിനിധ്യം കുറയ്‌ക്കാൻ നോക്കുന്നു. നമ്മൾ കൊടുക്കുന്ന പണമാണ് രാജ്യത്തെ നയിക്കുന്നത്
തമിഴന് പ്രധാനമന്ത്രിയാകാൻ കഴിയുമോ? രാജ്യം അതിന് തയ്യാറാകണം. ആൾക്കൂട്ടമുണ്ടാക്കി നമ്മുടെ നേതാവ് ഇത്ര മഹാനാണെന്ന് പറയരുത്. ജനക്കൂട്ടം എത്ര വലുതാണെന്ന് കാണിക്കുക. 2026ലെ തിരഞ്ഞെടുപ്പിലേക്കാണ് നമ്മൾ നീങ്ങുന്നത്. അതിനുള്ള സംവിധാനം ഒരുക്കണം. വീണ്ടും സിനിമയിലേക്ക് പോയെന്നാണ് ഇവർ വിമർശിക്കുന്നത്. ആരും മുഴുവൻ സമയ രാഷ്‌ട്രീയക്കാരല്ല. കിട്ടുന്ന സമയത്ത് കൃത്യമായി പ്രവർത്തിച്ചാൽ മതി. – കമൽഹാസൻ പറഞ്ഞു.