ഐസ് ലാന്‍ഡില്‍ അപൂര്‍വ്വമായി മാത്രം എത്തുന്ന ധ്രുവക്കരടിയെ പോലീസ് വെടിവെച്ച് കൊന്നു. ഒരു വയോധികയെ ആക്രമിക്കാന്‍ എത്തിയപ്പോഴാണ് അതിനം കൊല്ലേണ്ടി വന്നതെന്ന് പോലീസ് പറഞ്ഞു. കരടി ഒരു വീടിനോട് ചേര്‍ന്ന് നിലയുറപ്പിച്ചിരി ക്കുകയായിരുന്നു. അത് ടൂറിസ്റ്റുകള്‍ താമസിക്കുന്ന ഒരു സ്ഥലമായിരുന്നു. ബാക്കി താമസക്കാര്‍ പോയപ്പോഴും വൃദ്ധ അവിടെ തനിച്ചാണ് താസിച്ചിരുന്നത്. കരടി തന്റെ അടുത്ത് എത്തിയതോടെ ഭയന്ന് പോയ വൃദ്ധ പെട്ടെന്ന് മുകളിലേയ്ക്ക് ഓടിക്കയറുകയും മുറി പൂട്ടി ഇരിക്കുകയുമായിരുന്നു. പിന്നീട് തങ്ങളെ വിളിച്ചറിയിച്ചെന്നും ഞങ്ങളെത്തി അതിനെ കൊല്ലുകയുമായിരുന്നു. അല്ലെങ്കില്‍ അത് പ്രദേശവാസികള്‍ക്ക് ഭീഷണിയാകുമായിരുന്നു.
2016 ന് ശേഷം ഐസ്ലന്‍ഡില്‍ ഇപ്പോഴാണ് ഒരു ഹിമക്കരടിയെ കണ്ടത്.’ ധ്രുവക്കരടികള്‍ ഐസ്ലാന്‍ഡില്‍ ഇല്ലായെന്നും ചിലപ്പോള്‍ ഗ്രീന്‍ലാന്‍ഡില്‍ നിന്ന് കരയിലേക്ക് ഐസ് ഫ്‌ലോകളിലൂടെ ഒഴുകി വന്നതാണെന്നും ഇത് ഞങ്ങള്‍ ചെയ്യാന്‍ ഇഷ്ടപ്പെടുന്ന കാര്യമല്ലായിരുന്നുവെന്നും മറ്റ് നിവൃത്തിയില്ലാത്തതിനാലാണ് വെടിവെച്ചതെന്നും വെസ്റ്റ്ഫ്ജോര്‍ഡ്സ് പോലീസ് മേധാവി ഹെല്‍ജി ജെന്‍സണ്‍ പറഞ്ഞു. 150 മുതല്‍ 200 കിലോഗ്രാം വരെ ഭാരമുള്ള കരടിയായിരുന്നു അത്. ഒമ്പതാം നൂറ്റാണ്ടിന് ശേഷം 600 ഹിമക്കരടികളെ മാത്രമേ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളു.
കരടിയെ കൂടുതല്‍ പഠനത്തിനായി ഐസ്ലാന്‍ഡിക് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് നാച്ചുറല്‍ ഹിസ്റ്ററിയിലേക്ക് കൊണ്ടുപോകുമെന്നും പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. അതിന്റെ അവയവങ്ങളുടെ ആരോഗ്യവും ശരീരത്തിലെ കൊഴുപ്പിന്റെ ശതമാനവും വിലയിരുത്താനും, ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ശേഖരണത്തിനായി അതിന്റെ പുറംതൊലിയും തലയോട്ടിയും സംരക്ഷിക്കാനും ശാസ്ത്രജ്ഞര്‍ പദ്ധതിയിടുന്നുവെന്നും റിപ്പോര്‍ട്ടില്‍ ഉണ്ട്. ധ്രുവക്കരടികള്‍ രാജ്യത്ത് സംരക്ഷിത ജീവികളാണ്. എന്നാല്‍ മനുഷ്യര്‍ക്കും കന്നുകാലികള്‍ക്കും ഭീഷണിയായാല്‍ അധികൃതര്‍ അവയ്‌ക്കെതിരെ മാരകമായ നടപടിയെടുക്കുമെന്ന് പോലീസ് പറഞ്ഞു.