‘വാഴ’ ഒടിടിയിലേക്ക്

റിലീസ് ദിവസമായ ഓഗസ്റ്റ് 15ന് 1 കോടി 44 ലക്ഷം രൂപയാണ് സ്വന്തമാക്കിയത്.

vaazha

ബോക്‌സ്ഓഫിസില്‍ വലിയ വിജയം സാദ്ധ്യമാക്കിയ ‘വാഴ’ സിനിമ ഒടിടി റിലീസിനൊരുങ്ങുന്നു. സെപ്റ്റംബർ 23ന് ഹോട്ട്സ്റ്റാറിൽ സ്ട്രീമിങ് ആരംഭിക്കും. ആനന്ദ് മേനോൻ സംവിധാനം ചെയ്ത ചിത്രത്തിൽ ഹാഷിർ, സാഫ് ബോയ്, ജോമോൻ ജ്യോതിർ, സിജു സണ്ണി, അലൻ, വിനായക്, അജിൻ ജോയ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങൾ.

‘ജയ ജയ ജയ ജയഹേ’, ‘ഗുരുവായൂർ അമ്പലനടയിൽ’ തുടങ്ങിയ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളുടെ സംവിധായകനായ വിപിൻ ദാസിന്റേതാണ് തിരക്കഥ. ‘വാഴ’ മൂന്ന് ദിവസം കൊണ്ട് കേരളത്തിലെ തിയറ്ററുകളിൽ നിന്നും 5 കോടി 40 ലക്ഷം രൂപയുടെ ഗ്രോസ് കലക്ഷൻ നേടി. റിലീസ് ദിവസമായ ഓഗസ്റ്റ് 15ന് 1 കോടി 44 ലക്ഷം രൂപയാണ് സ്വന്തമാക്കിയത്.

ചിത്രം 4 കോടി രൂപ ചെലവഴിച്ച് നിർമ്മിതമായതിനാൽ, വലിയ വിജയം നേടിയതോടെ രണ്ടാം ഭാഗവും അണിയറക്കാർ പ്രഖ്യാപിച്ചിരുന്നു. ആദ്യ ഭാഗത്തിലെ പ്രധാന താരങ്ങളായ ഹാഷിർ, അലൻ, അജിൻ, വിനായക് എന്നിവരും രണ്ടാം ഭാഗത്തിലുണ്ടാകും. നവാഗതനായ സവിൻ എസ്.എ ആണ് ചിത്രം സംവിധാനം ചെയ്യുന്നത് ,അഖിൽ ലൈലാസുരനാകും ഛായാഗ്രഹണം.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments