മോസ്കോയിൽ യുക്രൈൻ്റെ മിന്നലാക്രമണം

കഴിഞ്ഞ രണ്ടര കൊല്ലമായി റഷ്യ-യുക്രൈൻ സംഘർഷം അയവില്ലാതെ തുടരുകയാണ്.

Ukrine attack Mosco

മോസ്കോ: റഷ്യൻ തലസ്ഥാന നഗരമായ മോസ്കോയിൽ യുക്രൈൻ്റെ ഡ്രോൺ ആക്രമണം. റഷ്യൻ തലസ്ഥാനത്ത് ഇതുവരെ നടന്നതിൽ വെച്ച് ഏറ്റവും വലിയ ഡ്രോൺ ആക്രമണമാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ആക്രമണത്തിൽ ഒരു സ്ത്രീ കൊല്ലപ്പെട്ടു. നിരവധി വീടുകളും കെട്ടിടങ്ങളും തകർന്നു എന്നുമാണ് പുറത്ത് വരുന്ന റിപ്പോർട്ട്. അടുത്തിടെയാണ് റഷ്യയും യുക്രൈനും യുദ്ധ തടവുകാരെ കൈമാറിയത്. ഇത് യുദ്ധത്തിന് അയവ് വരുത്തുമെന്ന പ്രതീക്ഷയിലായിരുന്നു ലോകരാഷ്ട്രങ്ങൾ.

ആക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ മോസ്കോയ്ക്ക് ചുറ്റുമുള്ള വിമാനത്താവളങ്ങളിൽ നിന്നും പുറപ്പെടുന്ന വിമാനങ്ങൾ വഴി തിരിച്ച് വിട്ടു. മോസ്‌കോയിലെ നാല് വിമാനത്താവളങ്ങളിൽ മൂന്നെണ്ണം ആറ് മണിക്കൂറിലധികം അടച്ചിടുകയും ചെയ്തു.

യുക്രൈൻ ഡ്രോണുകൾ ഉപയോഗിച്ച് നടത്തിയ ആക്രമണത്തെ ഫലപ്രദമായി പ്രതിരോധിക്കാൻ കഴിഞ്ഞെന്നാണ് റഷ്യയുടെ അവകാശ വാദം. മൊത്തം 10000 ലധികം യുക്രൈൻ ഡ്രോണുകൾ തകർത്തെന്നാണ് റഷ്യൻ പ്രതിരോധ മന്ത്രാലയം അവകാശപ്പെട്ടത്. മോസ്കോ മേഖലയിൽ മാത്രം 20 ഡ്രോണുകളും തകർത്തു. സമീപത്തെ എട്ട് പ്രദേശങ്ങളിൽ നിന്ന് 124 ഡ്രോണുകൾ തകർത്തെന്നും റഷ്യ വ്യക്തമാക്കി. ബ്രയാൻസ്ക് മേഖലയിൽ 70 ലധികം ഡ്രോണുകളും മറ്റ് പ്രദേശങ്ങളിൽ 10000 ത്തോളം ഡ്രോണുകളും തകർത്തതായി റഷ്യൻ പ്രതിരോധ മന്ത്രാലയം വെളിപ്പെടുത്തി.

കഴിഞ്ഞ രണ്ടര കൊല്ലമായി റഷ്യ-യുക്രൈൻ സംഘർഷം അയവില്ലാതെ തുടരുകയാണ്. ആയിരക്കണക്കിന് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് റഷ്യ യുക്രൈനിൽ വ്യാപക ആക്രമണം നടത്തിയിരുന്നു. പുറത്തുവന്ന കണക്കുകൾ പ്രകാരം ഇരുഭാഗത്തും ആയിരക്കണക്കിന് സാധാരണക്കാർക്കും സൈനികർക്കും ജീവൻ നഷ്ടമായി.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments