ഓണം കഴിഞ്ഞതോടെ ട്രഷറി നിയന്ത്രണം കടുപ്പിച്ച് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. 25 ലക്ഷം രൂപക്ക് മുകളിലുള്ള ബില്ലുകൾ മാറാൻ നേരത്തെ നിയന്ത്രണം ഉണ്ടായിരുന്നു. ഇത് 5 ലക്ഷം രൂപയാക്കിയാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. തദ്ദേശ സ്ഥാപനങ്ങൾക്ക് ഉൾപ്പെടെ നിയന്ത്രണം ബാധകമാണ്.
5 ലക്ഷം രൂപക്ക് മുകളിലുള്ള ബില്ലുകൾ മാറാൻ ധനവകുപ്പിൻ്റെ അനുമതി വേണം. ഇതോടെ സംസ്ഥാനം ഭരണ സ്തംഭനത്തിലായി. ട്രഷറി നിയന്ത്രണം സംബന്ധിച്ച് ധന അഡീഷണൽ ചീഫ് സെക്രട്ടറിയുടെ കത്തിൻ്റെ പകർപ്പ് മലയാളം മീഡിയക്ക് ലഭിച്ചു. എല്ലാ ട്രഷറി ഓഫീസർമാർക്കും കത്ത് അയച്ചിട്ടുണ്ട്.
ഓണച്ചെലവുകള്‍ക്കായി 4,200 കോടി രൂപ കൂടി കടമെടുക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കേന്ദ്രം അനുമതി നല്‍കിയിരുന്നു. ഈ സാമ്പത്തിക വര്‍ഷം 37,512 കോടി രൂപ കടമെടുക്കാനാണ് സംസ്ഥാനത്തിന് അനുമതിയുള്ളത്. ഇതില്‍ ഡിസംബര്‍ വരെയുള്ള 21,253 കോടി രൂപ സെപ്റ്റംബര്‍ രണ്ടിന് സര്‍ക്കാര്‍ എടുത്ത് തീര്‍ത്തിരുന്നു.
ബാക്കി തുക അടുത്ത വര്‍ഷം ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള കാലയളവിലാണ് എടുക്കാനാവുക. എന്നാല്‍ ഓണച്ചെലവുകള്‍ക്ക് ഭീമമായ തുക ആവശ്യമായി വന്നതോടെ ഈ തുകയില്‍ നിന്നും 5,000 കോടി രൂപ കടമെടുക്കാന്‍ സര്‍ക്കാര്‍ അനുമതി തേടി. ഇതില്‍ 4,200 കോടി രൂപ കടമെടുക്കാനാണ് കേന്ദ്രം അനുമതി നല്‍കിയത്.
ഓണം കഴിഞ്ഞതോടെ ഖജനാവ് കാലിയായി. പ്രതിസന്ധി രൂക്ഷമായതോടെ ശമ്പളവും പെൻഷനും എങ്ങനെ കൊടുക്കാൻ പറ്റുമെന്ന ആശങ്കയിലാണ് സംസ്ഥാന ധനവകുപ്പ്