തിരുവനന്തപുരം : എംഎൽഎയുടെ ബാത്ത്റൂം ആസിഡ് ഒഴിച്ച് കഴുകിച്ചു. ദിവസ വേതനക്കാരി അബോധാവസ്ഥയിൽ. കഴിഞ്ഞ ആഴ്ചയാണ് സംഭവം നടന്നത്. അടുത്തിടെ നിയമസഭയിൽ ഡപ്യൂട്ടേഷനിൽ എത്തിയ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടറുടെ ജോലി പീഢനത്തിനെതിരെ നിരവധി ആക്ഷേപങ്ങളാണ് ഉയരുന്നത്.
സഖാവായ ഈ ഉദ്യോഗസ്ഥന് നിയമസഭയിൽ ഡപ്യൂട്ടേഷന് അനുമതി നൽകിയത് ആരോഗ്യ മന്ത്രി വീണ ജോർജ് ആയിരുന്നു. തുടർന്ന് നിയമസഭ സമുച്ചയത്തിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടറായി നിയമനവും ലഭിച്ചു. അമിതമായി ജോലി ചെയ്യിപ്പിക്കൽ പരാതി ഉയർന്നതോടെ നിയമസഭ സമുച്ചയത്തിൽ നിന്ന് സഖാവിനെ എം എൽ എ ഹോസ്റ്റലിലേക്ക് മാറ്റുകയായിരുന്നു.
ദിവസങ്ങളായി അടഞ്ഞ് കിടന്നിരുന്ന മുരളി പെരുന്നല്ലി എംഎൽഎയുടെ ബാത്ത് റൂം കഴുകാനാണ് ആസിഡ് ഒഴിച്ചത്. അതിനു ശേഷം ദിവസ വേതനക്കാരിയോട് ഉരച്ച് കഴുകാൻ ഹെൽത്ത് ഇൻസ്പെക്ടർ കൽപിക്കുകയായിരുന്നു. എന്നാൽ മിനിട്ടുകൾക്കുള്ളിൽ അവർ ബോധരഹിതയായി വീണു. തുടർന്ന് ജനറൽ ആശുപത്രിയിൽ ഐസിയുവിൽ പ്രവേശിപ്പിച്ചു. രണ്ട് ദിവസം ഐസിയുവിൽ കിടന്നു എന്നാണ് വിവരം.
സാധാരണ ഗതിയിൽ ലൈസോൾ ഉപയോഗിച്ചാണ് ബാത്ത്റൂം ക്ലിൻ ചെയ്തിരുന്നത്. എന്നാൽ ഇവിടെ ആസിഡാണ് ബാത്ത്റൂം കഴുകുന്നതിനായി ഉപയോഗിച്ചിരിക്കുന്നത്. അതേസമയം, സഖാവിൻ്റെ ഡപ്യൂട്ടേഷൻ ക്യാൻസൽ ചെയ്യണമെന്ന ആവശ്യം ഉയർന്ന് കഴിഞ്ഞു. 3 ഹെൽത്ത് ഇൻസ്പെക്ടർമാരാണ് നിയമസഭയിൽ ഉള്ളത്. ഇപ്പോൾ വിവാദ നായകൻ ഉൾപ്പെടെ രണ്ട് പേരാണ് ഉള്ളത്.