ലോകത്തിലെ ഏറ്റവും പ്രായമുള്ള മുതലയ്‌ക്കൊപ്പം ഇടപഴുകുന്ന കിംഗ്‌സ് ഓഫ് പെയിൻ്റെ സഹ അവതാരകനായ റോബർട്ട് അല്ലെവയുടെ വീഡിയോ ഓൺലൈനിൽ വൈറലാകുന്നു. 123 വയസ്സുള്ള നൈൽ മുതലയായ ഹെൻറിയുമായാണ് റോബർട്ട് അല്ലെവ വീഡിയോ ചെയ്തിരിക്കുന്നത്.
ദക്ഷിണാഫ്രിക്കയിലെ ക്രോക്ക് വേൾഡ് കൺസർവേഷൻ സെൻ്ററിൽ നിന്നുള്ള വീഡിയോ അല്ലെവ തൻ്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെക്കുകയായിരുന്നു. ഇതാണ് ലോകമൊട്ടാകെ ശ്രദ്ധ നേടിയത്. പിന്നിൽ നിന്നും റോബർട്ട് അല്ലെവ കൂറ്റൻ മുതലയുടെ അടുത്തെത്തുന്നതാണ് വീഡിയോയിൽ. ഉടനെ ഹെൻറി എന്ന മുതല വലിയ ശബ്ദത്തിൽ അലറുകയും വായ തുറക്കുകയും ചെയ്യുന്നു. 1900-ലാണ് ഹെൻറി എന്ന മുതല ജനിച്ചത്. റിപ്പോർട്ടുകൾ പ്രകാരം ലോകത്ത് ഇന്ന് ജീവിച്ചിരിക്കുന്നതിൽ വച്ച് ഏറ്റവും പ്രായം കൂടിയ മുതലയാണ് ഹെൻറി. ഉടൻ 124 ആം വയസ്സിലേക്ക് കടക്കുകയാണ് ഈ ഭീമൻ മുതല.