ഭാരതീയ ചികിത്സാ വകുപ്പ് ഡയറക്ടറുടെ ഓണാഘോഷം സംബന്ധിച്ച വിശദീകരണം തേടിയ നടപടിയെ വിമര്‍ശിച്ച് ആയുര്‍വേദ മെഡിക്കല്‍ ഓഫീസേഴ്സ് അസോസിയേഷന്. ഡയറക്ടറുടെ നടപടി ഇപ്പോഴുള്ള ഉത്തരവുകൾക്ക് അനുയോജ്യമായതായി തെറ്റിദ്ധരിച്ചാണ് നിയമപരമായ നടപടി സ്വീകരിച്ചതെന്ന് അസോസിയേഷന് ആരോപിച്ചു.
ഡയറക്ടറുടെ നടപടി ആരോഗ്യവകുപ്പിന് അവമതിപ്പ് ഉണ്ടാക്കിയെന്നും , ഈ നടപടി പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടു. ആരോഗ്യ മന്ത്രിക്കു ഈ വിഷയത്തിൽ ഔദ്യോഗിക പരാതി നൽകിയതായി അവർ അറിയിച്ചു.
കോഴിക്കോട് ജില്ലാ ആയുര്‍വേദ ആശുപത്രിയിലെ ഓണാഘോഷത്തിന്റെ പേരിലാണ് ഭാരതീയ ചികിത്സാവകുപ്പ് ഡയറക്ടര്‍ വിശദീകരണം ആവശ്യപ്പെട്ടത്. സര്‍ക്കാര്‍ തലത്തിൽ ഓണാഘോഷങ്ങള്‍ നടത്താതിരിക്കുക എന്ന നിർദ്ദേശം ലംഘിച്ചെന്നാണ് ആരോപണം. ഈ ഓണാഘോഷത്തില്‍ പങ്കെടുത്ത ജീവനക്കാരുടെ പേരും തസ്തികയും സമര്‍പ്പിക്കാനും, ആശുപത്രി സൂപ്രണ്ടിൽ വിശദീകരണം ആവശ്യപ്പെടാനും ഡയറക്ടർ നിർദ്ദേശിച്ചു.