ജീവനക്കാർക്ക് ഒരു രൂപ പോലും വർധിപ്പിക്കാത്ത ധനമന്ത്രിക്കൊരു ഓണാശംസ

Kerala NGO association

സംസ്ഥാനത്തെ സർക്കാർ ജീവനക്കാർക്ക് അർഹമായ ആനുകൂല്യങ്ങൾ നിഷേധിക്കപ്പെടുകയും ഓണക്കാലത്ത് വളരെ കുറഞ്ഞ ബോണസ് മാത്രം നൽകുകയും ചെയ്യുന്ന ധനമന്ത്രിക്കെതിരെ വിമർശനവുമായി സർവീസ് സംഘടന നേതാവ്. 

ഈ വർഷം 90% ജീവനക്കാർക്കും ഓണക്കാലത്ത് ലഭിച്ചത് വെറും 2750 രൂപ മാത്രമാണെന്ന് എൻജിഒ അസോസിയേഷൻ ജനറൽ സെക്രട്ടറി എ എം ജാഫർ ഖാൻ തൻറെ ഫേസ്ബുക്ക് പോസ്റ്റിൽ ചൂണ്ടിക്കാട്ടുന്നു. കേരളത്തിൽ സർക്കാർ ജീവനക്കാരാണ് ഇത്തവണത്തെ ഓണം ഘോഷിക്കാൻ ഏറെ ബുദ്ധിമുട്ടുന്നത് എന്ന് ധനമന്ത്രി മനസ്സിലാക്കണമെന്നും ജാഫർ ഖാൻ ധനമന്ത്രിയുടെ ഓണാശംസക്ക് മറുപടിയായി ഫേസ്ബുക്കിൽ കുറിച്ചു.

അതിൻറെ പൂർണ്ണരൂപം വായിക്കാം: 

ബഹു. ധനകാര്യ വകുപ്പ് മന്ത്രി ഇന്ന് എനിക്ക് അയച്ച ഓണാശംസ കാർഡിന്  നന്ദി അറിയിച്ച് കൊണ്ട് ധനമന്ത്രിക്ക് തിരിച്ചും #ഓണാശംസകൾ  നേരുന്നു…..സർവീസ് സംഘടന ഭാരവാഹി എന്ന നിലയിൽ ആയിരിക്കുമല്ലോ പേരും ഇൻഷ്യലും മേൽവിലാസവും തെറ്റാതെ തന്നെ കത്തയച്ചത്

ഇതേ മേൽവിലാസത്തിൽ നിന്നും കഴിഞ്ഞ മൂന്നര കൊല്ലമായി ഞങ്ങൾ അങ്ങയ്ക്കും കത്തയക്കാറുണ്ട് ആ കത്ത് കളൊന്നും കണ്ട ഭാവം നടിക്കാത്ത അങ്ങ് ഓണം സന്തോഷമാകട്ടെ എന്ന് പറയുമ്പോൾ  കേരളത്തിലെ ജീവനക്കാർ എങ്ങനെ സന്തോഷമായി ഓണം ആഘോഷിക്കുമെന്ന അറിവ് താങ്കൾക്ക് ഇല്ലാതെ പോയതാണോ?

സാർ, 

അങ്ങ് ഈ വർഷം ഞങ്ങൾക്ക് ഓണം ആഘോഷിക്കാൻ നൽകിയ ബോണസും ഫെസ്റ്റിവൽ അലവൻസും 2016- 17 കാലഘട്ടത്തിൽ അനുവദിച്ച് നൽകിയ അതേ തുകയാണെന്നുള്ള കാര്യം ധനകാര്യ വകുപ്പിലെ ഉദ്യോഗസ്ഥരോട് ചോദിച്ചെങ്കിലും മനസ്സിലാക്കാമായിരുന്നു……

ഉമ്മൻചാണ്ടി സാർ ഭരിച്ചിരുന്ന അഞ്ചുവർഷ കാലത്ത് എല്ലാ വർഷവും ബോണസും ഫെസ്റ്റിവൽ അലവൻസും 100 രൂപയെങ്കിലും വർധിപ്പിച്ചു നൽകിയത് ജീവനക്കാർക്ക്  ഇപ്പോഴും ഓർമ്മയുണ്ട്…..

എന്നാൽ കഴിഞ്ഞ 7 വർഷമായി ഓണചെലവുകൾക്കും മറ്റും വർദ്ധനവില്ലാത്തത് # ദേശാഭിമാനിയിലെ പരസ്യത്തിൻ്റെ ബലത്തിലാണെന്നുള്ള ചിന്തയിലായിരിക്കും അങ്ങ്

ഒരു രൂപയുടെ പോലും വർദ്ധനവ് വരുത്താതെ ഞങ്ങൾക്ക് ആശംസകൾ നേർന്നത്….

90% ജീവനക്കാർക്കും ലഭിച്ചത് 2750/- രൂപ മാത്രമാണെന്ന് സ്വന്തം വീട്ടിൽ നിന്നെങ്കിലും അങ്ങ് മനസ്സിലാക്കുമെന്ന് കരുതുന്നു…. കേരളത്തിൽ സർക്കാർ ജീവനക്കാരാണ് ഇത്തവണത്തെ ഓണം ഘോഷിക്കാൻ എറെ ബുദ്ധിമുട്ടുന്നത് എന്ന് അങ്ങ് മനസ്സിലാക്കണം

ഞങ്ങൾക്ക് മാസ ശമ്പളത്തിൻ്റെ 22% തുക കുറച്ചാണ് അങ്ങ് നൽകുന്നത്. അഞ്ച് മാസം ശമ്പളം തരുമ്പോൾ ഒരു മാസത്തെ ശമ്പളമാണ് പിടിച്ച് വയക്കുന്നത്. ലീവ് സറണ്ടർ 5 കൊല്ലമായി തരാതിരിക്കുന്നു. 2019ലെ ശമ്പള പരിഷ്ക്കരണ കുടിശിക ഒരു രൂപ പോലും തന്നിട്ടില്ല….. 39 മാസത്തെ DA കുടിശ്ശിക കവർന്നെടുത്തു

16 മാസത്തെ ശമ്പളം നിങ്ങളുടെ കാലയളവിൽ ഞങ്ങൾക്ക് ലഭിക്കാനുണ്ട്. 42000 കോടി രൂപയാണ് ഞങ്ങൾക്ക് ലഭിക്കാനുള്ള ശമ്പളവും ആനുകൂല്യങ്ങളും നിങ്ങൾ തടഞ്ഞ് വച്ചിരിക്കുന്നത്……

ഇതൊക്കെ സമാനതകളില്ലാത്ത സംഭവങ്ങളായി മാറുമ്പോഴും 2750/- രൂപ വച്ച് ഞങ്ങളും ഞങ്ങളുടെ കുടുംബവും മറ്റുള്ളവർക്കൊപ്പം ഓണം ആഘോഷിക്കാനുള്ള ശ്രമത്തിലാണ്

# എല്ലാവരും തേങ്ങ ഉടയ്ക്കുമ്പോൾ ചിരട്ട ഉടച്ചെങ്കിലും ഞങ്ങളും ഒപ്പം കൂടും!!!

അങ്ങയ്ക്ക് മാത്രമല്ല ബഹുമാനപ്പെട്ട മുഖ്യമന്ത്രിക്കും മറ്റ് മന്ത്രിമാർക്കും കൂടി #ഓണാശംസകൾ നേരുന്നു……

5 1 vote
Article Rating
Subscribe
Notify of
guest
1 Comment
Oldest
Newest Most Voted
Inline Feedbacks
View all comments
A. K. Sasi
A. K. Sasi
3 months ago

5000 കുറച്ചു കൊടുക്കാൻ കഴിഞ്ഞത് സർക്കാരിന്റെ നേട്ടം