ഡിആർഡിഒയുടെ റഡാറിൽ; 850 കോടിയുടെ കരാ‍ർ ഒപ്പിട്ട് കൊച്ചിൻ ഷിപ്പിയാർഡും ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡും

cochin shippiyard

ബെം​ഗളൂരു: കൊച്ചിൻ ഷിപ്പിയാർഡിൽ നിന്ന് 800 കോടിയുടെ ഓർഡർ സ്വന്തമാക്കി ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ്. കപ്പലുകൾക്ക് നേർക്കുള്ള ശത്രു നീക്കം തിരിച്ചറിയാൻ സഹായിക്കുന്ന റഡാർ നിർമാണത്തിലുള്ള ഓർഡറാണ് പൊതുമേഖലയിലെ പ്രമുഖ പ്രതിരോധ നിർമ്മാണ സ്ഥാപനമായ ബിഇഎൽ നേടിയത്.

പ്രതിരോധ ​ഗവേഷണ വികസന കേന്ദ്രമായ ഡിആർഡിഒ രൂപകൽപന ചെയ്ത എക്സ് ബാൻഡ് റഡാറാണ് ബിഇഎൽ തദ്ദേശീയമായി നിർമിക്കുന്നത്. കൊച്ചിൻ ഷിപ്പിയാർഡിൽ ഒരുക്കുന്ന കപ്പലുകളിൽ‌ ഇനി പ്രത്യേക റഡാർ സുരക്ഷ കൂടി ലഭ്യമാകും . ബിഇഎൽ ജനറൽ മാനേജർ ടി.ഡി.നന്ദകുമാർ, കൊച്ചിൻ ഷിപ്‌യാഡ് ഓപ്പറേഷൻസ് ഡയറക്ടർ ശ്രീജിത് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments