പ്രഭാസ് നായകനാകുന്ന പുതിയ ചിത്രത്തിൻ്റെ ബജറ്റ് പുറത്ത് വന്നു

ദ രാജാ സാബ് റാമോജി ഫിലിം സെറ്റിയില്‍ വലിയ സെറ്റ് നിര്‍മിച്ചാണ് ചിത്രീകരിക്കുന്നതാണ്. ഒരു റൊമൊൻ്റിക് ഹൊറര്‍ ചിത്രമായിരിക്കും ദ രാജാ സാബ് എന്നതിനാല്‍ പ്രതീക്ഷയുമുണ്ട്

prabhas

രാജ്യമൊട്ടാകെ ആരാധകരുള്ള പാൻ ഇന്ത്യൻ താരമാണ് പ്രഭാസ്. പ്രഭാസ് കല്‍ക്കി 2898 എഡി സിനിമയുടെ വിജയത്തിളക്കത്തിലുമാണ്. എന്നാല്‍ കല്‍ക്കിയില്‍ നിന്ന് വ്യത്യസ്‍തമായ കഥാപാത്രവുമായി പ്രഭാസ് ചിരിപ്പിക്കാനാണ് എത്തുന്നതെന്നാണ് റിപ്പോര്‍ട്ട്. ദ രാജാ സാബിന് 400 കോടി രൂപയാണ് ബജറ്റ് എന്നാണ് റിപ്പോര്‍ട്ട്.

ദ രാജാ സാബ് റാമോജി ഫിലിം സെറ്റിയില്‍ വലിയ സെറ്റ് നിര്‍മിച്ചാണ് ചിത്രീകരിക്കുന്നതാണ്. ഒരു റൊമൊൻ്റിക് ഹൊറര്‍ ചിത്രമായിരിക്കും ദ രാജാ സാബ് എന്നതിനാല്‍ പ്രതീക്ഷയുമുണ്ട്. മാളവിക മോഹനനും പ്രധാന കഥാപാത്രമായി ചിത്രത്തില്‍ ഉണ്ടാകും എന്നും നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. സംവിധാനം നിര്‍വഹിക്കുന്നത് മാരുതി ആണ്.

പഴയ ഒരു ഹിറ്റ് ഹിന്ദി ചിത്രത്തിലെ ഗാനം രാജാ സാബില്‍ ഉപയോഗിക്കുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. അമിതാഭ് ബച്ചൻ്റെ ഡോണ്‍ എന്ന ചിത്രത്തിലെ ഗാനം റീമിക്സ് ചെയ്യുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. തെലുങ്കിലെ പ്രേക്ഷകര്‍ക്ക് അനുയോജ്യമായി ബച്ചൻ ചിത്രത്തിലെ ഗാനം ഉപയോഗിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നത് വ്യാജമാണ് എന്ന് തെളിഞ്ഞതായി പിന്നീട് ചിത്രത്തിൻ്റെ അപ്‍ഡേറ്റുമുണ്ടായി. ഗാനത്തിൻ്റെ റീമിക്സ് റൈറ്റ്സില്ലെന്ന് പ്രഭാസ് ചിത്രത്തിൻ്റെ നിര്‍മാതാക്കള്‍ വ്യക്തമാക്കിയിരിക്കുകയാണ്.

ദേശീയതലത്തില്‍ അംഗീകാരം നേടിയ തെലുങ്ക് സംവിധായകൻ നാഗ് അശ്വിന് പ്രഭാസ് നായകനായ ചിത്രം കല്‍ക്കി 2898 എഡി 1000 കോടി ക്ലബിലുമെത്തിയിരുന്നു. ദീപിക പദുക്കോണ്‍ നായികയാകുമ്പോള്‍ പ്രഭാസ് ചിത്രത്തില്‍ ഉലകനായകൻ കമല്‍ഹാസനൊപ്പം അമിതാഭ് ബച്ചനും കഥാപാത്രങ്ങളായി എത്തുന്നു. ഇതിഹാസ കാവ്യമായ മഹാഭാരത കാലത്ത് തുടങ്ങുന്നതായിരിക്കും കല്‍ക്കി 2898 എഡിയുടെ പ്രമേയമെന്ന് സംവിധായകൻ നാഗ് അശ്വിൻ വ്യക്തമാക്കിയിരുന്നു. അവസാനിക്കുന്നത് 2898 എഡിയിലുമായിരിക്കുമെന്നും വ്യക്തമാക്കിയിരുന്നു സംവിധായകൻ നാഗ് അശ്വിൻ എന്നത് ശ്രദ്ധയാകര്‍ഷിച്ചിരുന്നു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments