ആരാധകൻ രേണുകസ്വാമിയെ തടവിലിട്ട് പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ ജയിലിൽ കഴിയുന്ന കന്നഡ നടൻ ദർശൻ വീണ്ടും വിവാദത്തിൽ. ബില്ലരി ജയിലിൽ കുടുംബവും അഭിഭാഷകരും കാണാനെത്തിയപ്പോഴാണ് പ്രതിയുടെ നടുവിരൽ പ്രതിഷേധം. ദൃശ്യങ്ങൾ മാദ്ധ്യമങ്ങൾ പകർത്തിയതോടെയാണ് പ്രതി നടുവിരൽ ഉയർത്തിയത്. ജയിൽ അങ്കണത്തിൽ പോലീസുകാർക്കൊപ്പം നടന്നു പോകുമ്പോഴായിരുന്നു കൊലപാതകിയുടെ ദാർഷ്ട്യം.
ഇതിൻ്റെ വീഡിയോ പുറത്തുവന്നതോടെ നടനെതിരെ വ്യാപക വിമർശനമാണ് ഉയരുന്നത്. സന്ദർശകരെ കാണാൻ പോകുമ്പോഴായിരുന്നു താരത്തിൻ്റെ മോശം പെരുമാറ്റം. ഇപ്പോഴും അഹങ്കാരത്തിന് കുറവൊന്നുമില്ലെന്നാണ് നെറ്റിസൺസിൻ്റെ കമൻ്റുകൾ.ദർശൻ്റെ സഹോദരനും രണ്ട് അഭിഭാഷകരുമാണ് പ്രതിയെ ജയിലിൽ കാണാനെത്തിയത്. 30 നിമിഷം ഇവർ ചർച്ചകൾ നടത്തിയ ശേഷമാണ് മടങ്ങി പോയത്. ദിവസങ്ങൾക്ക് മുൻപ് രേണുക സ്വാമിയെ കൊലപ്പെടുത്തും മുൻപ് പീഡിപ്പിച്ച കാര്യം ദർശൻ സമ്മതിച്ചിരുന്നു. നടി പവിത്ര ഗൗഡയ്‌ക്കൊപ്പമാണ് ക്രൂര പീഡനം നടത്തിയത്. പോലീസ് 3,991 പേജുകൾ ചാർജ് ഷീറ്റാണ് കോടതിയിൽ സമർപ്പിച്ചത്.