ചലച്ചിത്ര സംവിധാനത്തിൽ പ്രൊഫഷണലിസം ഉറപ്പാക്കാൻ പെരുമാറ്റച്ചട്ടം ആവശ്യമെന്ന് ഡബ്ല്യൂസിസി. സിനിമയിൽ പ്രവർത്തിക്കുന്ന എല്ലാവര്ക്കും കൃത്യമായ തൊഴിൽ കരാറുകൾ വേണമെന്നും,ലൈംഗികാതിക്രമങ്ങൾ തടയാനുള്ള വ്യവസ്ഥകൾ ഈ കരാറിന്റെ ഭാഗമാക്കണമെന്നും ഡബ്ല്യൂസിസി
ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചു.
സിനിമ മേഖലയുടെ പുനർനിർമ്മാണത്തിനായുള്ള പുതിയ നിർദേശങ്ങൾ ഉടൻ പ്രഖ്യാപിക്കുമെന്ന് നേരത്തെ ഡബ്ല്യൂസിസി അറിയിച്ചിരുന്നു. നടികൾക്കും നടന്മാർക്കും തുല്യ വേതനം ഉറപ്പാക്കുന്നതിന് മുമ്പ് ചർച്ചകൾ നടന്നിരുന്നെങ്കിലും ഇത് പ്രായോഗികമല്ലെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ അടക്കമുള്ള സംഘടനകൾ അഭിപ്രായപ്പെട്ടിരുന്നു.
സിനിമ മേഖലയിൽ ലൈംഗികാതിക്രമങ്ങൾ തടയുന്നതിനും തൊഴിലാളികളുടെ സുരക്ഷയും ഗുണനിലവാരവും ഉറപ്പാക്കുന്നതിനുമുള്ള നിയമങ്ങൾ അത്യാവശ്യമാണ് എന്നതാണ് ഡബ്ല്യൂസിസിയുടെ നിലപാട്.