രാമേശ്വരം കഫേ സ്ഫോടനക്കേസിലെ പ്രതികൾ അയോധ്യ പ്രാണപ്രതിഷ്ഠാ ദിനത്തില്‍ ബിജെപി ആസ്ഥാനം ആക്രമിക്കാൻ പദ്ധതിയിട്ടിരുന്നതായി എൻഐഎ

Mussavir Hussain Shazib and Abdul Matheen Ahmed Taaha. (File photo)
രാമേശ്വരം കഫേ സ്ഫോടന കേസിലെ പ്രതികളായ മുസാഫിർ ഹുസൈൻ ഷാസിബും അബ്ദുല്‍ മതീപ് അഹമ്മദ് താഹയും (ഫയല്‍ ചിത്രം)

ബെംഗളൂരുവിലെ രാമേശ്വരം കഫേ സ്ഫോടനക്കേസിലെ പ്രതികൾ ഈ വർഷം ജനുവരി 22-ന് അയോധ്യയിലെ രാമക്ഷേത്രം ഉദ്ഘാടനം ചെയ്യുന്ന ദിവസം ബെംഗളൂരുവിലെ സംസ്ഥാന ബിജെപി ഓഫീസ് ആക്രമിക്കാൻ പദ്ധതിയിട്ടിരുന്നതായി ദേശീയ അന്വേഷണ ഏജൻസി (എൻഐഎ)യുടെ കുറ്റപത്രം. സ്ഫോടനക്കേസിലെ നാല് പ്രതികളായ മുസ്സാവിർ ഹുസൈൻ ഷാസിബ്, അബ്ദുൽ മത്തീൻ അഹമ്മദ് താഹ, മാസ് മുനീർ അഹമ്മദ്, മുസമ്മിൽ ഷെരീഫ് എന്നിവർക്കെതിരെയുള്ള കുറ്റപത്രമാണ് ഇന്ന് സമർപ്പിച്ചത്.

പ്രതികൾക്കെതിരെ ഐപിസി, യുഎപിഎ, സ്ഫോടക വസ്തു നിയമം, പിഡിഎൽപി നിയമം എന്നിവയുടെ പ്രസക്തമായ വകുപ്പുകൾ പ്രകാരമാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. കേസിൽ നേരത്തെ അറസ്റ്റിലായ നാലുപേരും ഇപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.

മാർച്ച് ഒന്നിന് ബെംഗളൂരുവിലെ രാമേശ്വരം കഫേയിൽ ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസ് (ഐഇഡി) സ്ഫോടനം നടന്ന് ഒമ്പത് പേർക്ക് പരിക്കേറ്റിരുന്നു.

കഫേയിൽ ബോംബ് സ്ഥാപിച്ചത് ഷാസിബാണെന്ന് അന്വേഷണത്തിൽ തെളിഞ്ഞതായി എൻഐഎ അറിയിച്ചു. സഹപ്രതിയായ താഹയ്ക്കൊപ്പം, അൽ-ഹിന്ദ് മൊഡ്യൂൾ തകർത്തതിന് ശേഷം 2020 മുതൽ ഒളിവിലായിരുന്നു. രാമേശ്വരം കഫേ സ്ഫോടനം നടന്ന് 42 ദിവസങ്ങൾക്ക് ശേഷം പശ്ചിമ ബംഗാളിലെ അവരുടെ ഒളിത്താവളത്തിൽ നിന്ന് ഏജൻസിയുടെ വ്യാപകമായ തിരച്ചിലുകൾ അവരെ അറസ്റ്റു ചെയ്തു.

കർണാടകയിലെ ശിവമോഗ ജില്ലയിൽ നിന്നുള്ള ഷാസിബും താഹയും ഐഎസ് തീവ്രവാദികളാണെന്നും സിറിയയിലെ ഐസിസ് പ്രദേശങ്ങളിൽ യാത്ര ചെയ്യാൻ നേരത്തെ ഗൂഢാലോചന നടത്തിയിരുന്നുവെന്നുമാണ് എൻഐഎ പറയുന്നത്.

‘ഇവർ മറ്റ് മുസ്ലീം യുവാക്കളെ ഐസിസ് പ്രത്യയശാസ്ത്രത്തിലേക്ക് ചേർക്കുന്നതിനുവേണ്ടി ശ്രമിച്ചിരുന്നു. അത്തരം യുവാക്കളിൽ മാസ് മുനീർ അഹമ്മദും മുസമ്മിൽ ഷെരീഫും ഉൾപ്പെടുന്നു,’ തഹയും ഷാസിബും ഇന്ത്യൻ സിം കാർഡുകൾ ഉപയോഗിച്ച് തട്ടിപ്പ് നടത്തുകയും ബാങ്ക് അക്കൗണ്ടുകൾ തുറക്കുകയും ചെയ്തു. ഡാർക്ക് വെബിൽ നിന്ന് ഡൗൺലോഡ് ചെയ്ത വിവിധ ഇന്ത്യൻ, ബംഗ്ലാദേശ് തിരിച്ചറിയൽ രേഖകളാണ് ഇരുവരും ഉപയോഗിച്ചത്.

താഹയ്ക്കും ഷാസിബിനും ക്രിപ്റ്റോകറൻസി വഴിയാണ് പണം ലഭിച്ചതെന്ന് എൻഐഎ വ്യക്തമാക്കി. ബംഗളൂരുവിൽ വിവിധ അക്രമങ്ങൾ നടത്താനാണ് പ്രതികൾ ഈ ഫണ്ട് ഉപയോഗിച്ചതെന്ന് അന്വേഷണത്തിൽ കൂടുതൽ വ്യക്തമായി. 2024 ജനുവരി 22 ന് അയോധ്യയിൽ പ്രാൺ പ്രതിഷ്ഠാ ചടങ്ങിന്റെ ദിവസം ബെംഗളൂരുവിലെ മല്ലേശ്വരത്തുള്ള സംസ്ഥാന ബിജെപി ഓഫീസിനുനേരെ നടന്ന പരാജയപ്പെട്ട ഐഇഡി ആക്രമണവും ഇതിൽ ഉൾപ്പെടുന്നു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments