ആറ് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു; തെലങ്കാന-ഛത്തീസ്ഗഢ് അതിർത്തിയിൽ ഏറ്റുമുട്ടൽ; 2 സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിക്ക്

ഹൈദരാബാദ്: തെലങ്കാനയിൽ മാവോയിസ്റ്റുകളുമായി പൊലീസിൻ്റെ ഏറ്റുമുട്ടൽ. കോത​ഗുഡം ജില്ലയിലെ ഭാ​ദ്രാദ്രിയിൽ നടന്ന ഏറ്റുമുട്ടലിൽ ആറ് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. 2 സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിക്ക്. ഛത്തീസ്​ഗഡ്-തെലങ്കാന അതിർത്തിയിലെ വനമേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്. ഛത്തീസ്​ഗഢിലെ കരക​ഗുഡേം മണ്ഡലിലുള്ള രഘുനാഥപാലത്തിന് സമീപമായിരുന്നു സംഭവം.

ഏറ്റുമുട്ടലിൽ രണ്ട് സുരക്ഷാ ഉദ്യോ​ഗസ്ഥർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിലൊരാളുടെ നില ​ഗുരുതരമാണ്. ഇന്ന് രാവിലെയാണ് ഏറ്റുമുട്ടൽ നടന്നതെന്ന് ഭദ്രാദ്രി കോത​ഗുഡം ജില്ലാ സൂപ്രണ്ട് രോഹിത് രാജ് അറിയിച്ചു. തെലങ്കാനയിലെ ഉന്നത മാവോയിസ്റ്റ് നേതാക്കളടക്കം. കൊല്ലപ്പെട്ടതായി റിപ്പോർട്ടുണ്ടെന്ന് സൂചന.

ഇന്നലെ ഛത്തീസ്​ഗഡിലെ ദന്തേവാഡയിൽ നടന്ന ഏറ്റുമുട്ടലിൽ ഒമ്പത് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടിരുന്നു. തലയ്‌ക്ക് 59 ലക്ഷം രൂപ വരെ വിലയിട്ട കേഡർമാരും കൊല്ലപ്പെട്ടവരിൽ ഉൾപ്പെട്ടിരുന്നതായി റിപ്പോർട്ടുണ്ട്. ഇതിൽ ആറ് പേരും സ്ത്രീകളാണ്. ദന്തേവാഡ-ബിജാപൂർ ജില്ലാതിർത്തിയിൽ പൊലീസിൻ്റെ നേതൃത്വത്തിൽ നടന്ന മാവോയിസ്റ്റ് വിരുദ്ധ ഓപ്പറേഷനിലാണ് സംഭവം.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments