CinemaKeralaKerala Government NewsNews

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ കുറിച്ച് റിമ കല്ലിംഗല്‍: ഡബ്ല്യുസിസിയുടെ വിശ്വാസ്യത തകര്‍ക്കാന്‍ ശ്രമം

ഡബ്ല്യുസിസിയുടെ വിശ്വാസ്യത തകര്‍ക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്ന് നടി റിമ കല്ലിംഗല്‍. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പ്രകാരമുളള ചര്‍ച്ചകളെ കൃത്യമായ ദിശയില്‍ നയിക്കേണ്ട ബാധ്യത ഡബ്ല്യുസിസിക്കുണ്ട്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കുന്നതില്‍ ഇനി പ്രതീക്ഷ കോടതിയിലാണ്. റിപ്പോര്‍ട്ടില്‍ തുടര്‍ നടപടികള്‍ ആവശ്യപ്പെട്ട് ഡബ്ല്യുസിസി മുഖ്യമന്ത്രിയെ വീണ്ടും കാണും. ഇനി ഇത് ആവര്‍ത്തിക്കില്ല എന്ന ഉറപ്പെങ്കിലും സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകണം. മോഹന്‍ലാലിന് ഉത്തരമില്ലെങ്കില്‍ ഇനി ഇവിടെ നിന്നെങ്കിലും ചിന്തിച്ച് തുടങ്ങാന്‍ ശ്രമിക്കണം. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നടിമാര്‍ പരാതി പറഞ്ഞത് സര്‍ക്കാരിനെ വിശ്വസിച്ചാണ്. എന്നിട്ട് വീണ്ടും പരാതി നല്‍കണമെന്നാണ് സര്‍ക്കാര്‍ പറയുന്നത്.

ലഹരി പാര്‍ട്ടി നടത്തിയെന്നും ലഹരി മാഫിയ ബന്ധമുണ്ടെന്നും അടക്കമുള്ള പ്രചാരണങ്ങള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് റിമ കല്ലിംഗല്‍ പറഞ്ഞു. മദ്രാസ് ഹൈക്കോടതി വിശ്വാസ്യതയില്ലാത്ത വ്യക്തിയെന്ന് വിലയിരുത്തിയ ആളാണ് തനിക്കെതിരെ ആരോപണം ഉന്നയിച്ചതെന്നും സ്വകാര്യ മാധ്യമത്തോട് നടി പറഞ്ഞു.

തനിക്കെതിരെ ആരോപണം ഉന്നയിച്ച വ്യക്തി അതേ വീഡിയോയില്‍ പിണറായി വിജയനും മോഹന്‍ലാലും മമ്മൂട്ടിയും ഫഹദ് ഫാസിലിന്റെ കരിയര്‍ തകര്‍ക്കാനാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് തുടങ്ങിയതെന്ന് ആരോപിക്കുന്നുണ്ട്. എന്നാലത് വാര്‍ത്തയായില്ലെന്നും ഇതിന് പിന്നില്‍ പവര്‍ ഗ്രൂപ്പുണ്ടോയെന്നും മലയാളികള്‍ ചിന്തിക്കട്ടെയെന്നും റിമ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *