എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർക്കും ഡയറക്ടർ ബോർഡ് അംഗങ്ങൾക്കും അറസ്റ്റ് വാറണ്ട്. കമ്പനി നിയമങ്ങൾ പാലിച്ചല്ല എൻ.എസ്.എസ് പ്രവർത്തിക്കുന്നതെന്ന പരാതിയിലാണ് നടപടി. എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.
എന്‍എസ്എസ് മുന്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗം ഡോ വിനോദ് കുമാറാണ് പരാതിയിലാണ് നടപടി. പല തവണ നോട്ടീസ് നല്‍കിയിട്ടും സുകുമാരന്‍ നായര്‍ ഹാജരായിരുന്നില്ല. തുടര്‍ന്നാണ് കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.