സെക്രട്ടേറിയറ്റിൽ ഇടത് ജീവനക്കാർ ഏറ്റുമുട്ടി, മുഖ്യമന്ത്രിയുടെ മൂക്കിന് കീഴില്‍ മൂന്നാമത്തെ അടി

Kerala Secretariat staff clash
kerala Secretariat staff clash

സെക്രട്ടേറിയറ്റ് ക്യാൻ്റീനിൽ സിപിഎം അനുകൂല ജീവനക്കാർ തമ്മിൽ സംഘർഷം. ആഹാരം കഴിക്കാനെത്തിയ ട്രഷറി ജീവനക്കാരനും സെക്രട്ടേറിയറ്റ് ജീവനക്കാരും തമ്മിലാണ് ആദ്യം ഏറ്റുമുട്ടലുണ്ടായത്. വെള്ളം ഇല്ലാത്തതിൻ്റെ പേരിൽ ട്രഷറി ജീവനക്കാരനായ അമലാണ് പ്രശ്നമുണ്ടാക്കിയതെന്ന് സെക്രട്ടേറിയറ്റ് ജീവനക്കാർ പറയുന്നു. ഇവർ തമ്മിലുള്ള ഏറ്റുമുട്ടല്‍ അറിഞ്ഞ് മാധ്യമപ്രവർത്തകർ എത്തിയപ്പോള്‍ പിന്നീട് ഈ ജീവനക്കാർ അവർക്കുനേരെയായി പരാക്രമം.

ഇവർ തമ്മിലുള്ള ഏറ്റുമുട്ടൽ പകർത്തിയ മാധ്യമ പ്രവർത്തകർക്ക് നേരെ ഇരുകൂട്ടരും ഭീഷണി മുഴക്കി. തർക്കം ചിത്രീകരിച്ചാൽ ക്യാമറ അടിച്ചുപൊട്ടിക്കുമെന്നായിരുന്നു ഒരു ജീവനക്കാരന്റെ ഭീഷണി. തുടർന്ന് പേര് പറയാൻ ആവശ്യപ്പെട്ടപ്പോൾ കൂടുതൽ ഭീഷണിയുമായി ഇയാൾ മാധ്യമ പ്രവർത്തകർക്ക് നേരെ പാഞ്ഞടുക്കുകയായിരുന്നു.

മീഡിയ വൺ റിപ്പോർട്ടർ മുഹമ്മദ് ആഷിക് , ക്യാമറാമാൻ സിജോ സുധാകരൻ, ഡ്രൈവർ സജിൻലാൽ എന്നിവർക്ക് നേരെയാണ് കയ്യേറ്റം നടന്നത്. സംഭവത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ട്. മാധ്യമ പ്രവര്‍ത്തകരെ കയ്യേറ്റം ചെയ്തതിലും ഭീഷണിപ്പെടുത്തിയതിലും പത്രപ്രവർത്തക യൂണിയൻ പ്രതിഷേധിച്ചു. സെക്രട്ടേറിയറ്റ് വളപ്പിലും പരിസരപ്രദേശങ്ങളിലും ഈ വർഷം ഇത് നാലാമത്തെ തവണയാണ് ഇടത് സംഘടനാ ജീവനക്കാർ പരസ്പരം ഏറ്റുമൂട്ടുന്നത്. സംഘടനാ തെരഞ്ഞെടുപ്പ് മുതല്‍ ഗ്രൂപ്പ് പോര് വരെ ഇവരുടെ കൈയാങ്കളിക്ക് കാരണമായിട്ടുണ്ട്. അതിന് ശേഷമാണ് ഇപ്പോള്‍ ക്യാൻ്റീനിലെ വെള്ളത്തിന്റെ പേരിലെ സംഘർഷം.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments