കോഴി ഇറച്ചി 87 രൂപ! തോമസ് ഐസക്ക് വാഗ്ദാനം ചെയ്ത കോഴി വിലയിൽ എത്തി കേരളം

തോമസ് ഐസക്ക് വാഗ്ദാനം ചെയ്ത കോഴി വിലയിൽ എത്തി കേരളം. 2018 ൽ ആയിരുന്നു 87 രൂപക്ക് കോഴി ഇറച്ചി നൽകുമെന്ന് ഐസക്ക് ബജറ്റിൽ പ്രഖ്യാപിച്ചത്. പതിവ് പോലെ വാഗ്ദാനത്തിൽ ഒതുങ്ങി ഐസക്കിൻ്റ കോഴി വില പ്രഖ്യാപനവും.

അപ്രതീക്ഷിതമായി കേരളത്തിൽ ഒരാഴ്ചയായി കോഴിവില നൂറിലേക്ക് താഴ്ന്നിരിക്കുകയാണ്. തമിഴ് നാട്ടിൽ നിന്നുള്ള കോഴിയുടെ വരവും കേരളത്തിലെ ഉൽപാദനവും വർദ്ധിച്ചതാണ് കാരണം. കോഴി ഇറച്ചി വില ഇടിഞ്ഞത് പ്രാദേശിക കർഷകർക്ക് തിരിച്ചടിയായി.

കിലോക്ക് ശരാശരി 65 രൂപയാണ് കർഷകർക്ക് ലഭിക്കുന്നത്. കോഴി വിപണിയിലെത്തിക്കാൻ കർഷകൻ്റെ ചെലവ് 100 രൂപയാണ്. അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ള ഇറച്ചി കോഴികൾ പകുതി വിലക്ക് എത്തിയതോടെയാണ് കേരളത്തിൽ കോഴിവില താഴേക്ക് പതിച്ചത്. ഓണ വിപണിയിൽ വില ഉയരും എന്ന പ്രതീക്ഷയിലാണ് വ്യാപാരികളും കർഷകരും.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments