കേരളത്തിന് 2 വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകൾ; കൊച്ചുവേളിയില്‍ നിന്നും കന്യാകുമാരിയില്‍ നിന്നും സർവീസുകള്‍ പരിഗണനയില്‍

കേരളത്തിന് 2 വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകൾ അനുവദിക്കാൻ സാധ്യത. കൊച്ചുവേളി– ബെംഗളൂരു, ശ്രീനഗർ– കന്യാകുമാരി സർവീസുകളാണു റെയിൽവേ ബോർഡിന്റെ പരിഗണനയിലുള്ളത്. കന്യാകുമാരിയിൽ നിന്നു കൊങ്കൺ വഴിയാകും ശ്രീനഗർ വന്ദേഭാരത് സർവീസ് നടത്തുക.

ശ്രീനഗറിനു തൊട്ടടുത്തുള്ള ബഡ്ഗാം സ്റ്റേഷൻ വരെ ആഴ്ചയിൽ 3 ദിവസമായിരിക്കും സർവീസ്. ഉധംപുർ– ശ്രീനഗർ– ബാരാമുള്ള റെയിൽപാത ഡിസംബറിൽ കമ്മിഷൻ ചെയ്യുന്നതോടെ സർവീസ് തുടങ്ങും.

ബെമലിന്റെ ബെംഗളൂരു ഫാക്ടറിയിലാണു വന്ദേഭാരത് സ്ലീപ്പർ കോച്ചുകളുടെ നിർമാണം പുരോഗമിക്കുന്നത്. ഡിസംബറോടെ 10 ട്രെയിനുകളുടെ നിർമാണം പൂർത്തിയാകും. രാജധാനി ട്രെയിനിലെ പോലെ പൂർണമായും എസി കോച്ചുകൾ മാത്രമാകും വന്ദേഭാരത് സ്ലീപ്പറിലും.

അധികം വൈകാതെ തന്നെ സർവീസ് ആരംഭിക്കാനുള്ള ശ്രമത്തിലാണ് റെയിൽവേ. സ്ലീപ്പർ കോച്ചുകളുടെ നിർമ്മാണം ഫാക്ടറിയിൽ പുരോഗമിക്കുകയാണ്. ഡിസംബറോടെ പത്ത് ട്രെയിനുകളുടെ നിർമാണം പൂർത്തിയാവും. ആദ്യ ട്രെയിനുകൾ പുറത്തുവരുന്നതോടെ തന്നെ കേരളത്തിൽ നിന്നുള്ള സർവീസുകൾ ആരംഭിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വന്ദേഭാരത് ട്രെയിനുകൾക്ക് കേരളത്തിൽ മികച്ച വരുമാനമാണ് ലഭിക്കുന്നത്. ആദ്യഘട്ടത്തിൽ തന്നെ സ്ലീപ്പർ ട്രെയിനുകൾ കേരളത്തിന് നല്‍കാനുള്ള പ്രധാന കാരണം സർവീസ് നടത്തിയാലുണ്ടാകുന്ന ലാഭക്കണക്ക് തന്നെയാണ്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments