മീൻപിടിക്കാൻ വിരിച്ച വലയിൽ ടൺ കണക്കിന് ഭാരമുള്ള ശിവലിംഗം ; ഉള്ളിൽ നാഗവിഗ്രഹങ്ങളും

അഹമ്മദാബാദ് : ഗുജറാത്തിലെ കാവി കടൽത്തീരത്ത് മത്സ്യതൊഴിലാളികൾ ശിവലിംഗം കണ്ടെത്തി. തീരത്ത് നിന്ന് 185 കിലോമീറ്റർ അകലെ കടലിന് നടുവിൽ നിന്നാണ് ഈ ശിവലിംഗം ലഭിച്ചത് . 10 ഓളം പേർ ചേർന്നാണ് ടൺ കണക്കിന് ഭാരമുള്ള ശിവലിംഗം കരയ്‌ക്കെത്തിച്ചത് . നിലവിൽ കവി ഗ്രാമത്തിലെ പുരാതന കമലേശ്വര് മഹാദേവ ക്ഷേത്രത്തിൽ ദർശനത്തിനായി സൂക്ഷിച്ചിരിക്കുകയാണ് ശിവലിംഗം.

ബറൂച്ച് ജില്ലയിലെ ജംബുസാർ തഹസിൽ കാവി ഗ്രാമത്തിലെ മത്സ്യത്തൊഴിലാളികൾക്കാണ് കടലിൽ നിന്ന് ക്രിസ്റ്റലിൽ നിർമ്മിച്ച ശിവലിംഗം ലഭിച്ചത് .

കഴിഞ്ഞ ഏഴിനാണ് ഇവർ മത്സ്യബന്ധനത്തിനായി കടലിൽ പോയത് . ഇതിനിടെ ശിവലിംഗം വലയിൽ കുടുങ്ങുകയായിരുന്നു. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.

സൂറത്ത്, വഡോദര, അഹമ്മദാബാദ് ജില്ലകളിൽ നിന്ന് ധാരാളം ആളുകൾ ദർശനത്തിനായി എത്തുന്നുണ്ട്. ശിവലിംഗത്തിനുള്ളിൽ നാഗദൈവവും ഒപ്പം മറ്റ് വിഗ്രഹങ്ങളുമുണ്ട് .

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments