പ്രാണപ്രതിഷ്ഠ ; ക്ഷണം സ്വീകരിക്കാതെ താൻ തന്റെ ഭരണഘടന ഉത്തരവാദിത്വം ഉയർത്തിപ്പിടിച്ചു എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം : അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാദിനത്തിൽ നിലപാടറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു മതത്തെ മാത്രം പ്രോത്സാഹിപ്പിക്കുന്നതോ ഒരു മതത്തെ ഉയർത്തിക്കാട്ടുന്നതോ ആയ രീതി ശരിയല്ല. അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങിലെ പ്രധാനമന്ത്രിയുടെ പങ്കാളിത്തം അത്തരത്തിലൊന്നാണ് . ഭരണഘടന പ്രകാരം സത്യപ്രതിജ്ഞ എടുത്തവർക്ക് എല്ലാവർക്കും ഒരേ അവകാശം ഉറപ്പ് വരുത്താൻ ബാധ്യത ഉണ്ട്. എല്ലാ മതങ്ങൾക്കും തുല്യത വാഗ്ദാനം ചെയ്യുന്നതാണ് ഭരണഘടനയെന്ന് പിണറായി വിജയൻ പറ‍ഞ്ഞു.

അയോധ്യയിലേക്ക് ട്രസ്റ്റിന്‍റെ ക്ഷണം ഉണ്ടായിരുന്നു , എന്നാൽ ക്ഷണം സ്വീകരിക്കാതെ താൻ തന്റെ ഭരണഘടന ഉത്തരവാദിത്വം ഉയർത്തിപ്പിടിക്കുകയാണ് ഉണ്ടായതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മതനിരപേക്ഷതയാണ് ഭരണഘടന മുന്നോട്ട് വയ്ക്കുന്നത്. മതം വ്യക്തിപരമായ വിഷയമാണ്. ഇപ്പോൾ മതവും രാഷ്ട്രവും തമ്മിലുള്ള അതിർവരമ്പ് നേർത്തുവരുന്നു എന്നും ഒരു മത സ്ഥാപനത്തിന്‍റെ ഉദ്ഘാടനം പ്രധാനമന്ത്രി രാഷ്ട്രത്തിന്‍റെ പരിപാടിയാക്കിയെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

അതേ സമയം പ്രാണപ്രതിഷ്ഠ അഭിമാനത്തിന്റെ ധന്യ മുഹൂര്‍ത്തമെന്നാണ് ​ഗവർണർ പ്രതികരിച്ചത്. ഭാരതത്തിന്റെ സംസ്കാരത്തിന്റെ ഭാ​ഗമാണ് അയോദ്ധ്യയെന്നും ​ഗവർണർ പറഞ്ഞു. അയോധ്യ പ്രാണപ്രതിഷ്ഠയോടനുബന്ധിച്ച് വഴുതക്കാട് അയോധ്യ രമാദേവി ക്ഷേത്രത്തിൽ കേരള ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ദർശനം നടത്തിയിരുന്നു .

ക്ഷേത്രത്തിലെ ദീപാരാധനയിൽ തൊഴു കൈകളോടെയാണ് അദ്ദേഹം പങ്കെടുത്തത്. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ ​ഗവർണർക്കൊപ്പം മുൻ മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ, അഖില ഭാരതീയ ധർമ്മ ജാഗരൺ സംയോജ് അനിൽ കാന്ത് , ഐഎസ്ആർഒ മുൻ ചെയർമാൻ ജി മാധവൻ നായർ ,ആർഎസ്എസ് മുതിർന്ന പ്രചാരകന്മാരായ എസ് സേതു മാധവൻ, എ.ജയകുമാർ, ഹിന്ദു ഐക്യവേദി സംസ്ഥാന സംഘടനാ സെക്രട്ടറി സി ബാബു കുട്ടൻ, ആർഎസ്എസ് പ്രാന്ത സമ്പർക്ക പ്രമുഖ് എം ജയകുമാർ, സംവിധായകൻ വിനു കരിയത്ത് തുടങ്ങി സാമൂഹിക സാംസ്കാരിക മേഖലയിലെ നിരവധി പ്രമുഖർ പങ്കെടുത്തിരുന്നു. അയോദ്ധ്യ പ്രാണ പ്രതിഷ്ഠയോടനുബന്ധിച്ച് സംസ്ഥാനത്തെ വിവിധ ഇടങ്ങളിൽ ആഘോഷപരിപാടികൾ നടന്നു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments